കേരളത്തിലേക്ക് പുതിയ സർവീസുകളുമായി എത്തിഹാദ് എയർവേയ്സ്; 2024 ജനുവരി മുതൽ സർവീസ് തുടങ്ങും

ഉയർന്ന വിമാന ടിക്കറ്റ് നിരക്കും, സർവീസുകളുടെ കുറവും കാരണം നാട്ടിലേക്ക് പോകാൻ ബുദ്ധിമുട്ടുന്ന പ്രസികൾക്കുള്ള സന്തോഷ വാർത്തയാണ് എത്തിഹാദ് എയർവേയ്സ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകളാണ് ഇത്തിഹാദ് എയർവേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ രണ്ട് സര്‍വീസുകള്‍ . 2024 ജനുവരി മുതല്‍ അബുദാബിയില്‍ നിന്നുള്ള പുതിയ സര്‍വീസുകള്‍ നിലവില്‍ വരും. എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര തലത്തില്‍ സര്‍വീസുകളുടെ എണ്ണം എത്തിഹാദ് വര്‍ധിപ്പിക്കുന്നത്. കൊച്ചിയിലേക്കും ചെന്നൈയിലേക്കും വിമാനങ്ങളുടെ…

Read More