
വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് ജനുവരി 11 മുതൽ ദുബൈയിൽ
വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ മൂന്നാം എഡിഷൻ അടുത്ത വർഷം ജനുവരി 11 മുതൽ13 വരെ ദുബൈയിൽ നടക്കും. വൻകിട നിക്ഷേപകർക്കും വ്യവസായ പ്രമുഖർക്കും മുന്നിൽ കണ്ടന്റ് നിർമാതാക്കൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ നൂതന ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള മികച്ച വേദിയാണിത്. ന്യൂ മീഡിയ അക്കാദമിയാണ് മത്സരത്തിന്റെ സംഘാടകർ. മത്സരത്തിൽ വിജയിക്കുന്ന രണ്ടുപേർക്ക് നിക്ഷേപം, നയപരമായ സഹകരണം, രക്ഷാധികാരം എന്നിവ ഉൾപ്പെടെയുള്ള പിന്തുണ ലഭിക്കും. ഏറ്റവും മികച്ച നിക്ഷേപകർക്ക് ആശയങ്ങൾ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് വൻ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ്…