
റെയിൽവേ ട്രാക്ക് നവീകരണം: കേരളത്തിൽ ജനുവരി 19ന് റദ്ദാക്കിയത് 6 ട്രെയിനുകൾ; 4 ട്രെയിനുകൾക്ക് നിയന്ത്രണം
ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ – ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരിൽ നിന്നാകും…