
ജാൻവി-ശിഖർ വിവാഹം ഉടൻ..?
അകാലത്തിൽ പൊലിഞ്ഞ നടി ശ്രീദേവിയുടെ മകളും ബോളിവുഡ് യുവനായികയുമായ ജാന്‍വി കപൂര്‍ വൈകാതെ വിവാഹിതയാകുമെന്ന് റിപ്പോർട്ട്. ബോളിവുഡിലും ആരാധകർക്കിടയിലും ഈ വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്ത്യൻ വെള്ളിത്തിരയിലെ സ്വപ്നസുന്ദരിയായിരുന്ന താരത്തിന്റെ മകളുടെ വരൻ ആരെന്ന് എല്ലാവർക്കും ആകാംഷയുണ്ട്. ജാന്‍വി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ നടിയുടേതായ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹവാര്‍ത്തയും ചര്‍ച്ചയായിരിക്കുന്നത്. ജാന്‍വി കപൂറിന്റെ ബോയ്ഫ്രണ്ട് എന്ന നിലയില്‍ കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് ശിഖര്‍…