
അഞ്ച് കോടി വാങ്ങാൻ ജാൻവിക്ക് എന്തു യോഗ്യത
സ്വപ്നസുന്ദരിയായിരുന്നു ശ്രീദേവി. അകാലത്തിൽ പൊലിഞ്ഞ ആ സുവർണതാരത്തിന്റെ മകൾ ജാൻവി കപുറും സിനിമാരംഗത്തേക്കു വന്നു. ശ്രീദേവിയെപ്പോലെ മികച്ച നടിയായി മാറാൻ ജാൻവിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം അഭിനയത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ജാൻവിക്ക് കേൾക്കേണ്ടി വന്നിട്ടില്ല. നിർമാതാവായ ബോണി കപുറാണ് ജാൻവിയുടെ അച്ഛൻ. കുടുംബ സ്വാധീനം കൊണ്ടു മാത്രമാണ് തുടരെപരാജയ സിനിമകളുണ്ടായിട്ടും ജാൻവി ബോളിവുഡിൽ നിലനിൽക്കുന്നതെന്നാണു വിമർശകർ പറയുന്നത്. ജാൻവിയുടെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 82 കോടിയുടെ ആസ്തി ജാൻവിക്കുണ്ട്. ഒരു…