
പി.സി ജോര്‍ജ് ബിജെപിയിലേക്ക്; കേന്ദ്ര നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
പി.സി. ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്കെന്ന് സൂചന. ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി പി.സി. ജോര്‍ജ് ഇന്ന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പത്തനംതിട്ട ലോക്‌സഭാ സീറ്റിലായിരിക്കും പി.സി. ജോര്‍ജ് മത്സരിക്കുക. കഴിഞ്ഞ കുറച്ചുനാളുകളായി എന്‍.ഡി.എ. അനുകൂല നിലപാടുകളായിരുന്നു പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടയുടേത്. ഘടക കക്ഷിയാവുകയല്ല, മെമ്പര്‍ഷിപ്പെടുത്ത് ബി.ജെ.പി. പാര്‍ട്ടിയുടെ ഭാഗമാകാനുള്ള ഔദ്യോഗിക തീരുമാനമാണ് എടുത്തിട്ടുള്ളതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത് എന്നാണ് വിവരം. ബി.ജെ.പിയില്‍ ചേരുന്ന തീരുമാനം ശരിയോ എന്ന് പരിശോധിക്കുന്നതിനായി…