
ജനശതാബ്ദി ട്രെയിനിൽ ടിടിഇക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേസെടുത്ത് റെയിൽവേ പൊലീസ്
ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ടിടിഇയെ ആക്രമിച്ചതിൽ കേസെടുത്ത് റെയിൽവേ പൊലീസ്. ടിടിഇ ജെയ്സൺ തോമസിന്റെ പരാതിയിൽ എറണാകുളം റെയിൽവേ പൊലീസാണ് കേസെടുത്തത്. സംഭവ സ്ഥലം തിരുവനന്തപുരം ആയതിനാൽ കേസ് തിരുവന്തപുരം റെയിൽവേ പൊലീസാകും അന്വേഷിക്കുക. കേസ് ഉടന്‍ തിരുവനന്തപുരം റെയിൽവേ പൊലീസിന് കൈമാറും. ശാരീരികമായി കയ്യേറ്റം ചെയ്തതിനും, ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് കേസ്. 55 വയസ് തോന്നിക്കുന്ന ഭിക്ഷക്കാരനാണ് പ്രതിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ തിരുവനന്തപുരത്തെ നിന്ന്…