സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി പറഞ്ഞു. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്നും ജംഷഡ്പൂരിലെ റാലിയിൽ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. കോവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ലെന്നു പറഞ്ഞ മോദി ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണെന്നും അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നതെന്നും പറഞ്ഞു. കോൺ​ഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ…

Read More