പാക് ഭീകരവാദ സംഘടനകളിലെ 11 കമാൻഡർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു പൊലീസ്

ജമ്മു കശ്മീർ കിഷ്ത്വർ ജില്ലയിലെ ഭീകരവാദ ശൃംഖലകൾ തകർക്കുന്നതിന്റെ ഭാ​ഗമായി പാക് ഭീകരവാദ സംഘടനകളിലെ 11 കമാൻഡർമാരുടെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. ജമ്മു കശ്മീർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മറ്റ് 18 പേരുടെ കൂടി സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായിവരികയാണെന്നും ഛിനാബ് താഴ്വാര മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും സമാധാനം പുന:സ്ഥാപിക്കുന്നതിൻ്റെയും ഭാ​ഗമായാണ് ഈ നടപടിയെന്നും പൊലീസ് പറ‍ഞ്ഞു. 11 പേർക്കെതിരെയും യു.എ.പി.എ ചുമത്തി അന്വേഷണം നടന്നുവരികയായിരുന്നെന്ന് കിഷ്ത്വാർ എസ്.എസ്.പി…

Read More