ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രധാന വിധി ഇന്ന്: കേന്ദ്ര സര്‍ക്കാരിന് നിര്‍ണ്ണായകം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു….

Read More

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിച്ചു; അപകടത്തിൽ പരുക്കേറ്റ യുവാവിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച 4 യുവാക്കൾക്ക് ജന്മനാടിന്റെ അന്ത്യാ‌ഞ്ജലി. മൃതദേഹങ്ങൾ പാലക്കാട് ചിറ്റൂരിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം ചിറ്റൂർ ശ്മശാനത്തിൽ സംസ്കാരം നടക്കും. അതേസമയം, ഗുരുതരാവസ്ഥയിലുള്ള മനോജിന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. മനോജ് കശ്മീരിലാണ് ചികിത്സയിലുള്ളത്. മരിച്ചരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് ശ്രീനഗറിൽ നിന്നും വിമാനത്തിൽ…

Read More

കശ്മീർ വാഹനപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

കശ്മീരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് മ​ന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചിറ്റൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ പുലർച്ചെ 2.25ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിക്കുക. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ് , ആർ. സുനിൽ,…

Read More

ജമ്മു കശ്മീരിലെ വാഹനാപകടം; മരിച്ച നാല് മലയാളി യുവാക്കളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം നാളെ നാട്ടിലെത്തിക്കും

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ശ്രീനഗറിൽ നിന്ന് നാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഡൽഹി നോര്‍ക്കാ ഓഫീസറും കേരള ഹൗസിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ജമ്മു കശ്മീരിൽ എത്തിയത്. ഇന്നലെയാണ് സോജില ചുരത്തിൽ നടന്ന അപകടത്തിൽ പാലക്കാട് സ്വദേശികളായ നാല് പേർ മരിച്ചത്. അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ കശ്മീർ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ്…

Read More

ജമ്മു കശ്മീരീനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ വിഷയം; താത്കാലികമായുള്ള തീരുമാനമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ജമ്മു കാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത് താത്കാലികമായി മാത്രമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കശ്മീർ വിഭജന കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് കേന്ദ്രനിലപാട് വ്യക്തമാക്കിയത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണ ഘടന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കാശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചാൽ സർക്കാർ തെരഞ്ഞെടുപ്പിന് തയ്യാറാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

Read More

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി: ആഗസ്റ്റ് 2 മുതൽ സുപ്രീംകോടതി വാദം കേൾക്കും

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  ഓഗസ്റ്റ് 2 മുതല്‍ വാദം കേട്ട് തുടങ്ങും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിഷയം ഇന്ന് പരിഗണിച്ചത്. ഈ മാസം 27 നകം ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതിന് ശേഷം വരുന്ന റിപ്പോര്‍ട്ടുകളൊന്നും കോടതി സ്വീകരിക്കില്ലെന്നും ഭരണഘടനാ…

Read More

ഇലക്ട്രിക് കേബിളുകളില്‍ കുടുങ്ങിക്കിടക്കുന്ന സ്‌കൂട്ടര്‍; അത്ഭുതപ്പെട്ട് ജനങ്ങള്‍, വീഡിയോ കാണാം

ഇലക്ട്രിക് കേബിളുകളില്‍ സ്‌കൂട്ടര്‍ കുടുങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരിക്കുന്നു. ജമ്മുവിലാണു സംഭവം. ജൂണ്‍ 18ന് ഉണ്ടായ കൊടുങ്കാറ്റിലകപ്പെട്ട് സ്‌കൂട്ടര്‍ കേബിളുകളില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലാണ് വീഡിയോ പങ്കുവച്ചത്. സ്വാത്കാറ്റ് എന്ന ഉപയോക്താവാണ് ഇതു പങ്കിട്ടത്. വീഡിയോ കണ്ടാല്‍ ആരും അത്ഭുതപ്പെടും. കേബിളുകളില്‍ കുടുങ്ങിയാടുന്ന സ്‌കൂട്ടര്‍ താഴേക്കു പതിക്കും എന്ന നിലയിലാണുള്ളത്. ഓണ്‍ലൈനില്‍ പങ്കിടുന്ന ചില സംഭവങ്ങളുടെ വീഡിയോ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നവയാണ്. ഇതും അത്തരത്തിലുള്ള ഒരു വീഡിയോ ആണ്. കാരണം ഇത് അസാധാരണമായ ഒന്നാണെന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു….

Read More

അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ലഭിക്കുന്ന സംസ്ഥാന പദവി എടുത്ത് കളഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ…

Read More