ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണം ; 10 പേർ മരിച്ചു

ജമ്മു കശ്മീരിൽ ബസിനു നേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. 33 പേർക്ക് പരിക്കേറ്റു. റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. പൊലീസും നാട്ടുകാരും ചർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു….

Read More

പൊലീസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥരെ ആക്രമിച്ച് സൈനികർ ; 16 സൈനികർക്കെതിരെ കേസെടുത്ത് ജമ്മു കശ്മീർ പൊലീസ്

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ ആക്രമിച്ചതിന് മൂന്ന് ആർമി ഓഫീസർമാരടക്കം 16 സൈനികർക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊലീസ് സ്റ്റേഷനിലേക്ക് സൈനികർ ഇരച്ചുകയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, പൊലീസുകാരെ ആക്രമിച്ചില്ലെന്ന് സൈന്യം അറിയിച്ചു. ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണുണ്ടായതെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. പൊലീസും പട്ടാളക്കാരും തമ്മിൽ…

Read More

കശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം: 14 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ ബെനി ഹാളിൽ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാൻ പി.പി (23) ആണ് മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരിൽ ആറുപേര്‍. 

Read More

ജമ്മുകശ്മീരിലെ ബോട്ട് അപകടം ; മരിച്ചവരുടെ എണ്ണം 6 ആയി , കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

ജമ്മു കശ്മീരിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് നാല് കുട്ടികളടക്കം ആറുപേർ മരിച്ചു. 10 പേരെ കാണാനില്ല. 20 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിൽ ഉണ്ടായിരുന്നിവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് വിവരം. മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പൊലീസിന്റെയും ദുരന്തനിവാരണ സേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗർ നാഷണൽ ഹൈവേ തിങ്കളാഴ്ച അടച്ചിരുന്നു….

Read More

ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് പരിഗണനയിൽ ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍വലിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല പൂര്‍ണമായി ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കുന്നതാണ് ആലോചിക്കുന്നത്. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതും പരിഗണനയിലാണെന്ന് അമിത് ഷാ പറഞ്ഞു. മുന്‍കാലങ്ങളില്‍ പൊലീസിന് കാര്യമായി ഇടപെടാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊലീസിന് ക്രമസമാധാനം മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യാനായിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഏഴു വര്‍ഷത്തേക്കുള്ള ബ്ലൂ…

Read More

കോൺഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പതിറ്റാണ്ടുകളായി തെറ്റിദ്ധരിപ്പിച്ചു; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും സഖ്യകക്ഷികളും പതിറ്റാണ്ടുകളായി ആർട്ടിക്കിൾ 370 യുടെ പേരിൽ ജമ്മു കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആർട്ടിക്കിൾ 370 കൊണ്ട് ജമ്മു കശ്മീരിനാണോ അതോ കുറച്ച് കുടുംബങ്ങൾ മാത്രമാണോ നേട്ടമുണ്ടായതെന്ന സത്യം ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്നും മോദി. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. ആർട്ടിക്കിൾ 370 സംബന്ധിച്ച് കോൺഗ്രസും സഖ്യകക്ഷികളും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ പ്രയോജനം…

Read More

ജമ്മു കശ്മീർ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; 32,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ജമ്മു കശ്മീരിൽ ഇപ്പോൾ വികസനത്തിന്റെ കാലമാണെന്നും പറഞ്ഞു. കുടുംബാധിപത്യമാണ് ജമ്മു കശ്മീരിൽ വികസനം പിന്നിലാക്കിയത്. കോൺഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി അദ്ദേഹം തന്റെ സർക്കാർ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കിയെന്നും പറഞ്ഞു. റെയിൽ റോഡ് ഗതാഗത്തിൽ വലിയ പദ്ധതികൾ തന്റെ സര്‍ക്കാര്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ 32000…

Read More

ജമ്മു കശ്മീരിൽ ഭൂചലനം, റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത; ഡൽഹി, ചണ്ഡീഗഡ്, പഞ്ചാബ് സംസ്ഥനങ്ങളിലും പ്രകമ്പനം

ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഡൽഹി, ചണ്ഡീഗഡ്, പഞ്ചാബ് സംസ്ഥനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ പിർ പഞ്ചലിന്റെ തെക്ക് മേഖലയിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.50ന് ആണ് സംഭവം. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി. നിലവിൽ ആളപായമോ മറ്റ്…

Read More

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ലഷ്കർ ഇ ത്വയ്ബ ഭീകരൻ ബിലാൽ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. ഭട്ട് നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു എന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

Read More

ജമ്മു കശ്മീർ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്ന ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കി സൈന്യം

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ചോട്ടിഗാം മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. വനത്തിനുള്ളിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Read More