
സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ഡൽഹി, ജാമിഅ മില്ലിയ സർവകലാശാലകളിൽ പ്രതിഷേധം
മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് കേന്ദ്ര സർക്കാർ സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ജാമിഅ മില്ലിയ, ഡൽഹി സർവകലാശാലകളിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഡൽഹി സർവകലാശാലയിൽ ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ സംഘനകൾ സംയുക്തമായാണ് പ്രതിഷേധത്തിനായി ഇറങ്ങിയത്. പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. കാമ്പസിനകത്ത് പ്രവേശിച്ച പോലീസ് പ്രതിഷേധിച്ച പെൺകുട്ടികളെയടക്കം റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജാമിഅ മില്ലിയ സർവകലാശാലയിലും വിദ്യാർഥി പ്രതിഷേധം നടന്നു. സർവകലാശാല വൈസ്ചാൻസിലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാർഥികൾ…