
മദ്യമില്ല, പുകയിലയില്ല, ഫോണിനും നിയന്ത്രണം, ആഘോഷങ്ങളെല്ലാം ഒന്നിച്ച്; മാതൃകയായി ജാകേകുർവാഡി
മദ്യപാനവും പുകവലിയും ഇല്ലാത്ത ഒരു ഗ്രാമം. അങ്ങനെയൊരു ഗ്രാമം ഇന്ത്യയിൽ ഉണ്ടോ എന്നായിരിക്കും ചിന്തിക്കുന്നതല്ലെ? എന്നാലുണ്ട്. മദ്യപിക്കരുത്, പുകവലിക്കരുത് എന്ന് മാത്രമല്ല, ഇവയുടെ വിൽപനയും ഗ്രാമത്തിൽ നിരോധിച്ചിരിക്കുകയാണ്. മാതൃകാപരമായ ഈ ഗ്രാമം മഹാരാഷ്ട്രയിലെ ജാകേകുർവാഡിയാണ്. ഇവിടുത്തെ ഗ്രാമമുഖ്യനായ അമർ സൂര്യവംശിയുടെ നേതൃത്വത്തിൽ നാല് വർഷം കൊണ്ടാണ് ഈ മാറ്റം പൂർണമായും നടപ്പിലാക്കിയത്. ഗ്രാമത്തിൽ മദ്യപിച്ചവർക്ക് പ്രവേശനമില്ലെന്ന് മാത്രമല്ല, പുറത്ത് നിന്നും മദ്യവുമായി ഗ്രാമത്തിലേക്ക് കയറാനും അനുവാദമില്ലത്രെ. ഇത് മാത്രമല്ല, മറ്റൊരു പ്രധാന കാര്യവും ഈ ഗ്രാമം നേരത്തെ…