പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ വാഹന പര്യടനം ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇന്ന് ആരംഭിക്കും. മണർകാട് പൊടിമറ്റത്ത് നിന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പര്യടനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസ്സുകൾ പുതുപ്പള്ളിയിൽ തുടരുകയാണ്.മുഖ്യമന്ത്രി ഇന്നലെ എത്തിയത് എൽഡിഎഫ് ക്യാമ്പിൽ ആവേശം വർധിപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം കൂടി മുഖ്യമന്ത്രിയുടെ പരിപാടികൾ മണ്ഡലത്തിൽ ഉണ്ടാകും. അതേസമയം യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം തുടരുകയാണ്. എൻഡിഎ സ്ഥാനാർഥി ലീജിൻലാൽ വരുംദിവസങ്ങളിൽ വാഹനപര്യടനത്തിലേക്ക് കടക്കും.ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക നൽകി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് കോട്ടയം ആർഡിഒ വിനോദ് രാജിന് മുൻപാകെ പത്രിക നൽകിയത്. ഒരു സെറ്റ് പത്രികയാണു ജെയ്ക് നൽകിയത്. സിപിഐഎം ജില്ലാ സെക്രട്ടറി എ.വി. റസൽ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപസ് മാത്യു എന്നിവർക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാളെ രാവിലെ 11.15ന് പള്ളിക്കത്തോട്ടിലെ പാമ്പാടി…

Read More

ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. കോട്ടയം കളക്ടറേറ്റില്‍ വരണാധികാരിയായ ആര്‍ഡിഒ മുന്പാകെ രാവിലെ 11 മണിക്കാണ് ജെയ്ക്ക് പത്രിക സമര്‍പ്പിക്കുക. ഇടത് കണ്‍വീനര്‍ ഇ.പി.ജയരാജൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജെയ്ക്കിനെ അനുഗമിക്കും.  ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങുക. ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയില്‍…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികൾ, സംവാദത്തിന് വിളിച്ച് ജയ്ക്ക്, കേരള വികസനം ചർച്ചയാക്കാമെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ തിരക്കിട്ട പ്രചാരണത്തിലാണ് ഇടത് സ്ഥാനാർത്ഥി ജയ്ക് സി തോമസും യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും.സ്ഥാനാർത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ചയാക്കുന്നുണ്ട്. ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ച് വെല്ലുവിളികളും മറുപടികളുമായി സ്ഥാനാർത്ഥികൾ ഓരോ ദിവസവും സജീവമാവുകയും ചെയ്യുന്നു. പുതുപ്പള്ളിയിലെ വികസനം ചർച്ചയാക്കുന്ന എൽഡിഎഫിന് ചാണ്ടി ഉമ്മൻ നൽകിയ മറുപടിക്ക് പിന്നാലെ സംവാദത്തിന് ക്ഷണിച്ച് ജെയ്ക് വീണ്ടും രംഗത്തെത്തി. വികസന വിഷയത്തിൽ ചാണ്ടി ഉമ്മനെ വീണ്ടും സംവാദത്തിന്…

Read More

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ്; എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 17 ന് നാമനിര്‍ദേശ പത്രിക നല്‍കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ഈ മാസം 17 ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് കോട്ടയത്ത് വച്ച് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ നിന്ന് ജനവിധി തേടുന്നത്. പുതുപ്പള്ളിയില്‍ രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. പ്രചാരണ രീതികളും എന്തൊക്കെ കാര്യങ്ങള്‍ പ്രചരണത്തില്‍ ചര്‍ച്ച ചെയ്യണമെന്നുളള വിഷയങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു. 16ന് എല്‍ ഡി…

Read More