
‘ജയ്വാൻ ഡെബിറ്റ് കാർഡ് ഏപ്രിലിൽ പുറത്തിറക്കും
ഏപ്രിൽ മാസത്തോടെ യു.എ.ഇയിൽ ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ലഭ്യമായിത്തുടങ്ങുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൽപര്യമുള്ള ചില ബാങ്കുകളുമായി ചേർന്ന് ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ഉടൻ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് തീരുമാനമെന്ന് അൽ ഇത്തിഹാദ് പേമെന്റ് (എ.ഇ.പി) സി.ഇ.ഒ ആൻഡ്ര്യു മെക്കോർമാക് പറഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും ‘ജയ്വാൻ’ കാർഡുകൾ യു.എ.ഇ സെൻട്രൽ ബാങ്ക് നിർബന്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയിലെ സാമ്പത്തിക വിപണിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രവർത്തന മേൽനോട്ടം വഹിക്കുന്നതിനുമായി 2023ൽ യു.എ.ഇ സെൻട്രൽ…