
‘ ജയ്വാൻ ‘ കാർഡ് ; പ്രവർത്തന സജ്ജമായി യുഎഇയിലെ എ.ടി.എമ്മുകൾ
പ്രാദേശിക കറൻസിയിൽ വിനിമയം സാധ്യമാക്കുന്ന ‘ജയ്വാൻ’ ഡെബിറ്റ് കാർഡുകൾ ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയിലെ 90 ശതമാനം സെയിൽസ് ടെർമിനലുകളിലും സ്വീകരിക്കും. കാർഡ് പുറത്തിറക്കുന്ന അൽ ഇത്തിഹാദ് പേമെന്റ് സി.ഇ.ഒ ജാൻ പിൽബൗർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ 40 ശതമാനം പോയന്റ് ഓഫ് സെയിൽസ് ടെർമിനലുകളും ജയ്വാൻ കാർഡ് സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ നടപടികൾ 90 ശതമാനവും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ 95 ശതമാനം എ.ടി.എമ്മുകളിലും ജയ്വാൻ കാർഡ് സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സെപ്റ്റംബറോടെ കാർഡുകൾ…