
ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണം; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് എസ്.ജയശങ്കർ
ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ-ഗൾഫ് കോപറേഷൻ കൗൺസിൽ (ജിസിസി) വിദേശകാര്യമന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഏറ്റവും വലിയ ആശങ്ക ഗാസയിലെ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല. ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നു. നിഷ്‌കളങ്കരായ സാധാരണക്കാർ മരിച്ചുവീഴുന്നത് തുടരുന്നതിൽ ഇന്ത്യയ്ക്ക് അതിയായ ദുഃഖമുണ്ട്. മാനവിക തത്വങ്ങളെ കണക്കിലെടുത്തുവേണം എല്ലാ പ്രതികരണങ്ങളും. വളരെ വേഗം ഗാസയിൽ വെടിനിർത്തലുണ്ടാകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ്…