പ്രധാനമന്ത്രി മോദി തോറ്റു, കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചു: ജയ്‌റാം രമേശ്
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തോറ്റെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനഹിത പരിശോധനയാവും കര്‍ണാടക തിരിഞ്ഞെടുപ്പെന്നാണ് ബിജെപി പ്രചാരണസമയത്ത് പറഞ്ഞത്. സംസ്ഥാനത്തിനു പ്രധാനമന്ത്രിയുടെ ‘ആശീര്‍വാദം’ ലഭിക്കുന്നതിനെക്കുറിച്ചും ബിജെപി പറഞ്ഞു. എന്നാല്‍ ഇതെല്ലാം വോട്ടര്‍മാര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നു. വിലക്കയറ്റം, ഭക്ഷ്യസുരക്ഷ, കര്‍ഷകപ്രശ്‌നങ്ങള്‍, വൈദ്യുതി വിതരണം, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രദേശികമായ വിഷയങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഭാഗീയത പ്രചരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ഐക്യവും…