എങ്ങനെ സെന്‍സര്‍ കിട്ടി; തമന്നയുടെ ‘കാവലയ്യ’ സ്റ്റെപ്പ് വൃത്തികേട്: മന്‍സൂര്‍ അലി ഖാന്‍

വില്ലന്‍ റോളുകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു മന്‍സൂര്‍ അലി ഖാന്‍. ക്യാപ്റ്റന്‍ പ്രഭാകരന്‍ അടക്കം ഇദ്ദേഹം തകര്‍ത്ത് അഭിനയിച്ച വില്ലന്‍ വേഷങ്ങള്‍ അനവധിയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി സിനിമയില്‍ ആദ്യം ഹീറോയായി ആലോചിച്ചത് മന്‍സൂര്‍ അലി ഖാനെയാണ് എന്നത് ലോകേഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മന്‍സൂര്‍ അലി ഖാന്‍റെ തിരിച്ചുവരവും ലോകേഷ് ചിത്രത്തിലൂടെയാണ്. വന്‍ വിജയത്തിലേക്ക് കുതിക്കുന്ന ലിയോയില്‍ ഒരു പ്രധാന വേഷത്തില്‍ മന്‍സൂര്‍ അലി ഖാന്‍ എത്തുന്നുണ്ട്. പലപ്പോഴും അതിരുവിട്ട പ്രതികരണത്തില്‍ വിവാദത്തിലാകുന്ന…

Read More

ജയിലർ ഒരു ശരാശരി ചിത്രം മാത്രമോ ?; രജനീകാന്തിന്റെ പരാമർശവും ഇന്റർനെറ്റിൻറെ പ്രതികരണവും

ജയിലർ സിനിമയുടെ വിജയാഘോഷവേളയിൽ തന്റെ സിനിമയെ ‘ശരാശരി’ എന്ന് വിശേഷിപ്പിച്ച രജനീകാന്തിന്റെ പരാമർശം ശ്രദ്ധ നേടിയിരുന്നു. ഇന്റർനെറ്റ് അതിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ആഗസ്റ്റ് 10 ന് റിലീസ് ചെയ്ത രജനികാന്തിന്റെ ജയിലർ, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി മാറുകയും നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു. അടുത്തിടെ, ജയിലറിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചിത്രത്തിന്റെ വിജയം ആഘോഷിച്ചു. ഈ വേളയിലാണ് തന്റെ പ്രസംഗത്തിനിടെ, ഗലാറ്റ ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച്, ‘റീ-റെക്കോർഡിംഗ് പൂർത്തിയാകുന്നതിന്…

Read More

‘നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതാണ്’; ജയിലറിലെ പ്രതിഫലം 35 ലക്ഷമെന്ന പ്രചാരണങ്ങളെ തള്ളി നടൻ വിനായകൻ

ജയിലറിൽ തനിക്ക് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ വിനായകൻ. 35 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അതിനൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവർ സെറ്റിൽ പൊന്നുപോലെയാണ് നോക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 35 ലക്ഷമല്ല തനിക്ക് ലഭിച്ച പ്രതിഫലമെന്ന് സാർക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടാണ് വിനായകൻ പ്രതികരിച്ചത്. അതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി…

Read More

ജയിലർ 600 കോടിയിൽ; രജനിക്ക് ലാഭവിഹിതം കിട്ടിയതും കോടികൾ

സൂപ്പർ താരം രജനികാന്തിന്റെ പുത്തൻ ചിത്രം ‘ജയിലർ’ ന്റെ വമ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് നിർമാതാവ് കലാനിധി മാരൻ. കളക്ഷൻ 600 കോടി പിന്നിട്ടതോടെ രജിനികാന്തിനെ നേരിൽക്കണ്ട് ചെക്ക് കൈമാറി. ലഭാവിഹിതമാണു കൈമാറിയത്. 110 കോടി പ്രതിഫലമായി രജനീകാന്തിന് നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമേയാണ് ചെക്ക് കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. അതേസമയം, നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്.

Read More

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; രണ്ടാം ഗാനം ‘ഹുക്കും’ റിലീസായി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം റിലീസായി. മാസ്സായി രജനികാന്ത് എത്തുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ കത്തുന്ന രീതിയിലായിരുന്നു പ്രോമോ വീഡിയോ സ്വീകരിച്ചത്. അതിലും ഇരട്ടി ഇപ്പോൾ ഗാനം പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ‘ടൈഗർ കാ ഹുക്കും’ എന്ന ഗാനം രജനിയുടെ മാസ്സ് പവർ തന്നെ കാണിക്കുന്ന ഗാനമാണ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഗാനവും ആയിട്ടാണ് എത്തുന്നത്. കാവാല എന്ന ഗാനം…

Read More

ഫോൺ ഉപയോഗം ചോദിക്കാൻ വിളിപ്പിച്ചു; ജയിൽ ഉദ്യോഗസ്ഥനെ മർദിച്ച് ആകാശ് തില്ലങ്കേരി

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതി ആകാശ് തില്ലങ്കരി വിയ്യൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ മർദിച്ചു. ഫോൺ ഉപയോഗിച്ചെന്ന സംശയത്തെത്തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനിടെയായിരുന്നു മർദനം. അസിസ്റ്റന്റ് ജയിലർ രാഹുലിനാണ് മർദനമേറ്റത്. സംഭവത്തിൽ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ജയിലിൽ തർക്കങ്ങളുണ്ടായിരുന്നു. ഈ വിഷയം ചോദ്യം ചെയ്യുന്നതിനിടെയാണ് ആകാശ് ഉദ്യോ​ഗസ്ഥനെ മർദിച്ചത്. തുടർന്ന് അസി. ജയിലർ രാഹുലിന്റെ തല ആകാശ് ചുമരിൽ ഇടിപ്പിക്കുകയായിരുന്നു. സെല്ലിലെ ഫാൻ പ്രവർത്തിക്കുന്നില്ലെന്നും ഇത് പരിഹരിക്കണമെന്നും ഉദ്യോ​ഗസ്ഥർക്ക്…

Read More