തിഹാർ ജയിലിൽ ഗുണ്ടാനേതാവിന്റെ കൊലപാതകം; പൊലീസുകാർക്കെതിരെ നടപടി

രോഹിണി കോടതി വെടിവെപ്പ് കേസിലെ പ്രതിയും ഗുണ്ടാനേതാവുമായ തില്ലു താജ്പുരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസിലെ ഏഴ് പേർക്ക് സസ്‌പെൻഷൻ. ഇവരെ തമിഴ്‌നാട്ടിലേക്ക് മടക്കി അയക്കാനും തീരുമാനമായി. തില്ലുവിനെ സഹതടവുകാർ ആക്രമിച്ചപ്പോൾ വെറുതെ നോക്കിനിൽക്കുക മാത്രമാണ് ഈ പൊലീസുകാർ ചെയ്തതെന്നാണ് കണ്ടെത്തൽ. ഡൽഹി ജയിൽ ഡിജിപി സഞ്ജയ് ബെനിവാൾ തമിഴ്‌നാട് പൊലീസിനോട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് പിന്നാലെയാണ് തീരുമാനം.  ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന്, തമിഴ്‌നാട് സ്‌പെഷ്യൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ്…

Read More

യുഎഇയിൽ ഓൺലൈൻ ആയുധ കച്ചവടം ഗുരുതര കുറ്റം; പിഴയും തടവും ശിക്ഷ

യുഎഇയിൽ ഓൺലൈൻ വഴി ആയുധ, സ്ഫോടക വസ്തു ഇടപാട് നടത്തുന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ. നിയമലംഘകർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പ്രചരിപ്പിക്കാനായി വെബ്സൈറ്റ് നിർമിക്കുകയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണെന്നും ഓർമിപ്പിച്ചു.

Read More

സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും; റിലീസിങ് ഓർഡർ കോടതി ജയിലേക്ക് അയച്ചു

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികൾ പൂർത്തിയായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ പി എ കേസിൽ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്. യുപി പൊലീസിന്‍റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷൻ പൂർത്തിയായതോടെയാണ് ജയിൽ…

Read More

കല്ലുവാതുക്കൽ മദ്യദുരന്തക്കേസ്; മണിച്ചൻ ജയിൽ മോചിതനായി

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ ജയിൽ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായ മണിച്ചൻ  തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങി. ശിക്ഷ റദ്ദാക്കി സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് ഇറക്കിയെങ്കിലും മണിച്ചന് ഇന്നലെയും ജയിൽ മോചിതനാകാൻ കഴിഞ്ഞിരുന്നില്ല. സുപ്രീംകോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് മോചനം വൈകാൻ കാരണം.  രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്. 2000 ഒക്ടോബർ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കേസിൽ മണിച്ചൻ ഉൾപ്പെടെ 26 പേർക്കായിരുന്നു ശിക്ഷ….

Read More

സൗദിഅറേബ്യൻ അസീർ ജയിലിൽ 71 ഇന്ത്യക്കാർ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രധിനിധി സംഘം ജയിൽ സന്ദർശിച്ചു

സൗദിഅറേബ്യയിലെ അസീറിലെ വിവിധ ജയിലുകളിലായി 71 ഇന്ത്യക്കാർ തടവുശിക്ഷ അനുഭവിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് സംഘം പ്രതിനിധികൾ കണ്ടെത്തി. മദ്യം, മയക്കുമരുന്ന് എന്നീ ഉത്പന്നങ്ങൾ കടത്തിയ കാരണങ്ങൾക്കാണ് ഭൂരിഭാഗമാളുകളും ശിക്ഷയനുഭവിക്കുന്നത്. എന്നാൽ മദ്യലഹരിയിൽ മത൭൧ ഇന്ത്യൻസ് ഇൻ സൗദി arabianവികാരം വ്രണപ്പെടുന്ന രീതിയിൽ വീഡിയോ പ്രചരിച്ചവർ പോലും ഇക്കൂട്ടത്തിലുണ്ട്. ഉത്തരേന്ത്യാക്കാരായ നാല് പേരാണ് വീഡിയോ പ്രചാരണത്തിന്റെ പേരിൽ ശിക്ഷയനുഭവിക്കുന്നത്. അതേസമയം മോഷണം, സാമ്പത്തിക തട്ടിപ്പ്, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപെട്ടിട്ടുള്ളവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് . ജീസാൻ,…

Read More