‘അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനം’: വിഡി സതീശൻ

നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവൻ രക്ഷാ പ്രവർത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശൻ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാൽ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. താൻ സുധാകരനോട് ചോദിച്ചപ്പോൾ പിണറായി ഭീരുവെന്നാണ് പറഞ്ഞത്. അടിച്ചാൽ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്. താൻ ജയിലിൽ പോകാനും തയ്യാറാണെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ തോക്ക് കഥ ആരും കേൾക്കാത്തതാണ്. ആരും കണ്ടിട്ടുമില്ല. പൊതുമരാമത്ത് മന്ത്രി കണ്ണാടി…

Read More

‘ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു: വെളിപ്പെടുത്തലുമായി ധര്‍മജൻ

താൻ രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ധര്‍മജൻ ബോള്‍ഗാട്ടി. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു പ്രാവശ്യം ജയിലില്‍ കിടന്നതെന്നും കോളജില്‍ പഠിക്കുമ്പോഴായിരുന്നു രണ്ടാമത്തെ ജയില്‍വാസമെന്നും ധർമജൻ വെളിപ്പെടുത്തി. ജയിലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഇതേ ജയിലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധര്‍മജൻ തടവുകാരെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ പറഞ്ഞത്. പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണെന്നും താരം കൂട്ടിച്ചേർത്തു….

Read More

മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മരട് അനീഷിനെ വധിക്കാൻ ശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ദേഹത്തും മുറിവേൽപ്പിച്ചു. തടയാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയാണ് അനീഷ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം അടക്കം 45 കേസുകളിൽ പ്രതിയാണ് മരട് അനീഷ്.  ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വിയ്യൂർ സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലായിരുന്നു മരട് അനീഷിനെ പാർപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു അനീഷിനുനേരെ ആക്രമണം ഉണ്ടായത്. അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചത്….

Read More

പത്ത് വയസുകാരിയെ പീഡിപ്പിച്ചു; യുവാവിന് 91 വർഷം കഠിന തടവ്

പോക്‌സോ കേസിൽ 91 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷ വിധിച്ചത്. കേരളത്തിൽ നിലവിൽ പോക്‌സോ കേസിൽ ഏറ്റവും വലിയ ശിക്ഷ നൽകിയ രണ്ടാമത്തെ കേസ് ആണ് ഇത്.  തിരുവല്ലം കോളിയൂർ ചന്തയ്ക്ക് സമീപം മഹാത്മ അയ്യൻകാളി നഗർ സ്വദേശിയായ രതീഷിന് (36) ആണ് പോക്‌സോ നിയമപ്രകാരം 91…

Read More

സുരക്ഷാ ഭീഷണി; എൻ ചന്ദ്രബാബു നായി‌ഡുവിന് ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുളള ഭക്ഷണവും‌

അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് ജയിലിൽ വിപുലമായ സൗകര്യങ്ങൾ. ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിക്കാണ് കോടതി ജയിലിൽ പ്രത്യേക മുറിയും വീട്ടിൽ നിന്നുളള ഭക്ഷണവും നൽകാൻ അനുമതി കൊടുത്തത്. സുരക്ഷാഭീഷണി പരിഗണിച്ചാണ് രാജാമഹേന്ദ്രവാരം സെൻട്രൽ പ്രിസൺ സൂപ്രണ്ടിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഈ മാസം 22ന് നായിഡുവിനെ കോടതിയിൽ ഹാജരാക്കും. നായിഡുവിനെ ജയിലിലേക്ക് മാ​റ്റുന്നതുമായി ബന്ധപ്പെട്ട് മകനും ടിഡിപി ജനറൽ സെക്രട്ടറിയുമായ നാരാ ലോകേഷ് എക്സിൽ വികാരനിർഭരമായി പ്രതികരിച്ചിരുന്നു.”എന്റെ കോപം…

Read More

സിനിമയിലല്ല; ഒറിജിനൽ ജയിൽ ചാട്ടം, വീഡിയോ കാണാം

കർണാടകയിലെ ദാവൻഗെരെ സബ് ജയിലിൽനിന്ന് ബലാത്സംഗക്കേസിലെ പ്രതി മതിൽചാടി രക്ഷപ്പെട്ട വാർത്ത വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുകയും വൈറലാകുകയും ചെയ്തു. 23കാരനായ വസന്ത് കുമാറാണ് വിദഗ്ധമായി ജയിലിന്‍റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്. വീഡിയോ ആരംഭിക്കുമ്പോൾ റോഡും ഉയരമുള്ള മതിലും കാണാം. അപ്രതീക്ഷിതമായി മതിൽ ചാടി ഒരാൾ റോഡിലേക്കു വീഴുന്നു. മുകളിൽനിന്നുള്ള വീഴ്ചയിൽ പ്രതിയുടെ കാലിനു പരിക്കേൽക്കുന്നുണ്ട്. പരിക്കേറ്റ കാലുമായി പ്രതി മുടന്തിമുടന്തി പോകുന്നതു വീഡിയോയിൽ കാണാം….

Read More

കൂട്ടബലാത്സംഗം, ഇരട്ടക്കൊലപാതകം: കൗമാരക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്‌സോ കോടതി

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് പോക്സോ കോടതി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജി രാഹുൽ സിങ്ങാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 46000 രൂപ പിഴയും കോടതി ചുമത്തി. 2022 സെപ്തംബർ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ആറ് പേരെയാണ് പ്രതി ചേര്‍ത്തത്. ഇവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സുനൈദ്,…

Read More

“പിഴയടക്കില്ല, ജാമ്യവും എടുക്കില്ല”; മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച കേസിൽ പ്രതിഷേധിച്ച മുൻ നക്സൽ നേതാവ് ഗ്രോ വാസു ജയിലിൽ തുടരും. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗ്രോ വാസുവിനെ ഇന്നു കോടതിയിൽ ഹാജരാക്കിയെങ്കിലും പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ ഗ്രോ വാസു തയ്യാറായില്ല.ഇതേ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ 28 ദിവസമായി ഗ്രോ വാസു ജയിലിലാണ്. അതേസമയം കേസിന്റെ വിചാരണ കുന്ദമംഗലം കോടതിയിൽ ആരംഭിച്ചു. പ്രായമായ മനുഷ്യനാണെന്നും എത്രയും വേഗം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു….

Read More

വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 8,330 ഇന്ത്യക്കാരെന്ന് കണക്കുകൾ

വിദേശ രാജ്യങ്ങിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 8,330 ആണെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങ ളിലാണുള്ളത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരുണ്ട്. ഇതിൽ 1,611 തടവുകാരുള്ള യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഉം, ഖത്തറിൽ 696 ഉം തടവുകാരുണ്ട്….

Read More

ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ ജയിലില്‍ വെച്ച് ചോദ്യംചെയ്യാന്‍ അനുമതി

ഹോട്ടലുടമ സിദ്ധീഖിന്റെ കൊലപാതക കേസിലെ പ്രതികളെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ പൊലീസിന് കോടതിയുടെ അനുമതി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടക്കാവ് പൊലീസിന് അനുമതി നല്‍കിയത്. കസ്റ്റഡി അപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് പുതിയ നടപടി. നടപടിക്രമങ്ങളുടെ ഭാഗമായി സിദ്ധീഖ് കൊലപാതകം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടക്കാവ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി നല്‍കിയില്ല. ഇതിനെത്തുടര്‍ന്ന് കോടതിയിലെത്തി ചോദ്യം ചെയ്യാനുള്ള അപേക്ഷ നടക്കാവ് പൊലീസ് സമര്‍പ്പിക്കുകയായിരുന്നു….

Read More