ജയിലിൽ ദിവസങ്ങൾക്കു മുൻപ് വിവിഐപി സന്ദർശനം നടത്തി; പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ കെ.എം. ഷാജി

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആവർത്തിച്ച് മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി. പേരാമ്പ്രയിലെ തിരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു കെ.എം. ഷാജിയുടെ വിമർശനം. ‘പി.കെ. കുഞ്ഞനന്തനു ഭക്ഷ്യവിഷബാധ ഏൽക്കുന്നതിന് ആഴ്ചയ്ക്കു മുൻപ് ജയിലിൽ ഒരു വിവിഐപി സന്ദർശനം നടത്തി. ആ വിവിഐപി ആരെന്നു പിന്നീട് വ്യക്തമാക്കും. സിപിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികൾ ആത്മഹത്യ ചെയ്യുന്നതിൽ ദുരൂഹതയുണ്ട്’ കെ.എം. ഷാജി ആരോപിച്ചു. കൊലപാതകക്കേസിലെ രഹസ്യം ചോരുമോ എന്നു ഭയന്നാൽ, കൊന്നവരെ കൊല്ലുന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും…

Read More

‘ജയിലിന് വോട്ടിലൂടെ മറുപടി പറയണം’ ; തെരഞ്ഞെടുപ്പിന് പുതിയ മുദ്രാവാക്യവുമായി എഎപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ മുദ്രാവാക്യവുമായി ആംആദ്മി പാർട്ടി. ജയിലിന് മറുപടി വോട്ടിലൂടെ എന്നതാണ് പുതിയ ക്യാമ്പയിൻ. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ബോണ്ട്‌ നൽകിയ കമ്പനികൾ നികുതി വെട്ടിപ്പ് നടത്തിയതായി സഞ്ജയ്‌ സിങ് എം.പി പറഞ്ഞു. അഴികൾക്കുള്ളിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ചിത്രത്തോടെയാണ് പുതിയ കാമ്പയിന് ആംആദ്മി പാർട്ടി തുടക്കമിട്ടത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന ബി.ജെ.പി സർക്കാരിന്‍റെ ഇരയാണ് കെജ്‍രിവാൾ എന്ന ആശയം ഉയർത്തികാട്ടുകയാണ് പുതിയ പ്രചാരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ബോണ്ട്‌ നൽകിയ…

Read More

കെജ്‍രിവാള്‍ ജയിലിലേക്ക്; 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡൽഹി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടൻ തന്നെ കെജ്‍രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കെജ്‍രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്.  അരവിന്ദ് കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങൾ എടുക്കാൻ ആപ്പിളിന്റെ സഹായം ഇഡി തേടിയിരുന്നെങ്കിലും കമ്പനി ഇതിന് തയ്യാറായിട്ടില്ല…

Read More

കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് ഇഡി; തിഹാർ ജയിലിൽ ഏപ്രിൽ 9 വരെ തുടരും

ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. തുടർന്ന് ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയിൽ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാൽ ഇടക്കാല ജാമ്യം നൽകണമെന്ന് കവിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെഹങ്കിലും ജാമ്യം നിഷേധിക്കുകയാരിന്നു. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ മാർച്ച് 15നാണ ഇഡി അറസ്റ്റ് ചെയ്യുന്നത്….

Read More

കെജ്രിവാളിൻറെ രാജി ആവശ്യം കടുപ്പിച്ച് ബിജെപി; ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് എഎപി

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിച്ച് ബിജെപി. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാൽ, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കൾ ആവർത്തിക്കുന്നത്. അതേസമയം, അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്…

Read More

ജ്യൂസിനെ ചൊല്ലി തർക്കം ; ജയിലിനുള്ളിൽ സഹതടവുകാരനെ കൊലപ്പെടുത്തി

സ​ഹ​ത​ട​വു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് നാ​ലു സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ വാ​ദി​ച്ചു. ജ്യൂ​സി​നെ​ച്ചൊ​ല്ലി ജ​യി​ലി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ​ഹ​ത​ട​വു​കാ​ര​നെ നാ​ലം​ഗ സം​ഘം മ​ർ​ദി​ച്ചു കൊ​ന്ന​ത്. പ്ര​തി​ക​ൾ ഹൈ​ക്രി​മി​ന​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ട​യി​ലാ​ണ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​നി​ധി അ​ബ്ദു​ർ​റ​ഹ്മാ​ൻ അ​ൽ​മ​നാ​യി ശി​ക്ഷ​ക്കാ​യി വാ​ദി​ച്ച​ത്. എ​ന്നാ​ൽ, പ്ര​തി​ക​ൾ​ക്ക് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് വാ​ദി​ച്ച് ഓ​രോ​രു​ത്ത​രെ​യും മാ​ന​സി​ക​നി​ല പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് പ്ര​തി​ഭാ​ഗം വ​ക്കീ​ൽ കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

‘ഒരു കുറ്റവും ചെയ്യാതെ ഒരു സ്ത്രീ 72 ദിവസം ജയിലിൽ കിടന്നു’; ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ഹൈക്കോടതി

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന ചോദ്യം ഉയർത്തി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നൽകി. ഹർജി പരിഹണിക്കാനായി മാറ്റി വെച്ചു. വ്യാജ കേസിൽ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പൊതു സമൂഹത്തിൽ…

Read More

വീട്ടമ്മയെ പൊതുസ്ഥലത്തുവച്ച് കയറിപ്പിടിച്ചു; പാലക്കാട് യുവാവിന് ആറുമാസം തടവും പിഴയും

വീട്ടമ്മയെ പൊതുസ്ഥലത്തുവെച്ച് കയറിപ്പിടിച്ച യുവാവിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. പാലക്കാട് കോതകുർശ്ശി, പനമണ്ണ സ്വദേശി ഷാഫി (30)യെയാണ് മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതി ജഡ്ജി ജോമോൻ ജോൺ  ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ, മൂന്നുമാസത്തെ അധിക തടവ് അനുഭവിക്കണം. പിഴ തുക നൽകിയാൽ അതിൽ നിന്നും 10000 രൂപ പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശിനിയെയാണ് പ്രതി ആക്രമിച്ചത്. യുവതി വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് പിടിച്ച് നിർത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന്…

Read More

വ​ളാ​ഞ്ചേ​രിയിൽ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മലപ്പുറം വ​ളാ​ഞ്ചേ​രിയിൽ‌ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. ആ​ത​വ​നാ​ട് അ​മ്പ​ല​പ്പ​റ​മ്പ് വെ​ട്ടി​ക്കാ​ട്ട് പാ​രി​ക്കു​ഴി​യി​ല്‍ 37 വയസുള്ള ഷ​നൂ​ബി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. ഷ​നൂ​ബി​നെ വി​യ്യൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലാ​ക്കി. ഇ​യാ​ൾ ക​വ​ര്‍ച്ച, മോ​ഷ​ണം, ല​ഹ​രി​ക്ക​ട​ത്ത്, വാ​ഹ​ന മോ​ഷ​ണം, ഭ​വ​ന​ഭേ​ദ​നം, അ​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്നാണ് പോ​ലീ​സ് പ​റ​യുന്നത്.

Read More

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി ; ജയിലിന് മുന്നിൽ സ്വീകരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

8 ദിവസത്തെ ജയിൽവാസത്തിന് ശേഷം യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി 8 ദിവസത്തിന് ശേഷമാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. 4 കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാന്‍ഡിൽ കഴിഞ്ഞിരുന്നത്. ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ്…

Read More