കന്നഡ നടൻ ദർശന് ജയിലിൽ ലഭിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യം; തെളിവായി ഫോട്ടോ പുറത്ത്
ആരാധകനെ കൊലപ്പെടുത്തിയതിനു ജയിലിലായ കന്നഡ നടൻ ദർശൻ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളിൽ അനധികൃതമായി സൗകര്യങ്ങൾ നൽകുന്നതിന്റെ തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം ദർശൻ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്. വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദർശനും പവിത്രയും തമ്മിലുള്ള…