
‘വീട്ടിൽ നിന്നുള്ള ഭക്ഷണം വേണ്ട, ജയിലിലെ ഭക്ഷണം കഴിച്ചാൽ മതി’ ; കെ. കവിതയ്ക്ക് നിർദേശം നൽകി തിഹാർ ജയിൽ അധികൃതർ
ഡൽഹി മദ്യനയ കേസിൽ തടവിലായ ബി.ആർ.എസ് നേതാവ് കെ.കവിതയ്ക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം അനുവദിക്കാനാവില്ലെന്ന് തിഹാർ ജയിൽ അധികൃതർ. ഡൽഹി റോസ് അവന്യു കോടതിയിലാണ് കവിതയുടെ ഭക്ഷണ ആവശ്യത്തിനെതിരെ ജയിൽ അധികൃതർ രംഗത്തുവന്നത്. വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് കെ കവിത കോടതിയിൽ നൽകിയ ആപേക്ഷയിലാണ് തിഹാർ ജയിലിന്റെ മറുപടി. മാർച്ച് 15നാണ് ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബി.ആർ.എസ് നേതാവ്.രക്തസമ്മർദമുള്ള കവിതയ്ക്ക് ദക്ഷിണേന്ത്യൻ ഭക്ഷണം…