നരേന്ദ്രമോദിയെ നരാധമനെന്നു പരാമർശിച്ചു; ജെയ്ക് സി.തോമസിനെതിരേ വക്കീൽ നോട്ടീസ്

നരേന്ദ്രമോദിയെ നരാധമനെന്നു പരാമർശിച്ച സി.പി.എം. നേതാവ് ജെയ്ക് സി.തോമസിനെതിരേ വക്കീൽ നോട്ടീസ്. വിവാദപരാമർശം ഒരാഴ്ചയ്ക്കകം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി.യുടെ മുൻ ദേശീയ ബൗദ്ധികവിഭാഗം കൺവീനറും പാർട്ടിയുടെ ദേശീയ പ്രചാരണ പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ.ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. കഴിഞ്ഞ 19-ന് ഒരു ചാനലിലെ ചർച്ചയ്ക്കിടെയാണ് ജെയ്ക് വിവാദ പരാമർശം നടത്തിയത്. നാക്കുപിഴയല്ലെന്നു പറഞ്ഞ ജെയ്ക് ചർച്ചയിൽ പദപ്രയോഗം ആവർത്തിച്ചതായും, വിവാദപരാമർശം പിൻവലിക്കാൻ തയ്യാറായില്ലെന്നും ബാലശങ്കർ…

Read More

ഉമ്മൻചാണ്ടിയുടെ ആത്മകഥ വായിക്കാൻ ധൈര്യമുണ്ടോ?; ഒരു ഭാഗമുണ്ട്, അത് വായിക്കണം; ജെയ്ക് 

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥ വായിക്കാൻ ധൈര്യമുണ്ടോയെന്ന് കോൺഗ്രസ് നേതൃത്വത്തോട് പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന്റെ ചോദ്യം. ഉമ്മൻചാണ്ടിയുടെ ആത്മകഥയായ കാലംസാക്ഷിയുടെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജെയ്ക് സി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സോളാർകാലത്തെ വ്യക്തിഹത്യാ വേട്ടയുടെ നേതൃത്വം ഇടതുപക്ഷവും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നു വരുത്തി തീർക്കാനുള്ള പൊതുബോധ നിർമ്മാണ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജെയ്ക് ചൂണ്ടിക്കാട്ടി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ 8 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി പൊതുയോഗങ്ങളെ…

Read More

പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായി. ഒറ്റപ്പേര് മാത്രമാണ് സെക്രട്ടേറിയറ്റ് പരിഗണിച്ചത് എന്നാണ് വിവരം. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം. അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഹതാപ വികാരതിലൂന്നി യുഡിഎഫ് മുന്നോട്ട് പോകുമ്പോൾ ആ ഊർജ്ജം ചോർത്താൻ ഉമ്മൻചാണ്ടിയെ തന്നെ ചർച്ചയാക്കുകയാണ് സിപിഎം. ഉമ്മൻചാണ്ടിക്ക് മികച്ച ചികിത്സ നൽകാത്തതിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ പറഞ്ഞു….

Read More