ജെയ്ഷാ ഐസിസിയുടെ തലപ്പത്തേക്ക് ; ഓസ്ട്രേലിയ , ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ

അടുത്ത ഐസിസി ചെയര്‍മാനാകുമെന്ന് കരുതപ്പെടുന്ന ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയും പിന്തുണ. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമം ഐസിസി പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 27നകം അറിയിക്കണം. ഒന്നിലധികം പേരുണ്ടെങ്കില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തും. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തിരുമാനിച്ചിരുന്നു. നേരത്തെ…

Read More