ഒരുതരത്തിലുമുള്ള മുദ്രാവാക്യം വിളികളും പാടില്ല: അംഗങ്ങളുടെ പെരുമാറ്റം ചട്ടം ഓര്‍മിപ്പിച്ച്‌ രാജ്യസഭാ ബുള്ളറ്റിന്‍

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്‍പായി അംഗങ്ങള്‍ക്കുള്ള പെരുമാറ്റ സംഹിത ഓര്‍മിപ്പിച്ച് രാജ്യസഭാ ബുള്ളറ്റിന്‍. നേരത്തെ പുറത്തിറക്കിയ അംഗങ്ങള്‍ക്കുള്ള കൈപുസ്തകത്തിന്റെ ഭാഗങ്ങളാണ് പുതിയ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരും ചെയറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അകത്തോ പുറത്തോ ജയ് ഹിന്ദ്, വന്ദേമാതരം തുടങ്ങി ഒരുതരത്തിലുമുള്ള മുദ്രാവാക്യം വിളികളും പാടില്ലെന്നും ബുള്ളറ്റിനില്‍ പറയുന്നു. ഒരംഗവും ചട്ടവിരുദ്ധമായി പ്രവര്‍ത്തിക്കരുത്. ജൂലായ് പതിനഞ്ചിന് പുറത്തിറക്കിയ രാജ്യസഭാ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. ജൂലായ് 22 ന് ആരംഭിക്കുന്ന സമ്മേളനം ഓഗസ്റ്റ് 12 ന് അവസാനിക്കും. എല്ലാ അംഗങ്ങളും…

Read More

‘ജയ് ഹിന്ദി’ന്റെ ശില്പി ഒരുമുസ്‌ലിം, മതത്തിന്റെപേരിൽ ഒരു വേർതിരിവും നമുക്കുണ്ടായിരുന്നില്ല’; ശശി തരൂർ

‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആദ്യം വിളിച്ചത് സ്വാതന്ത്ര്യസമരഭടനായ ഒരു മുസ്‌ലിമായിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായപ്രകടനത്തെ പിന്തുണച്ച് തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂർ. വിമാനാപകടത്തിൽ മരിക്കുമ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ഉണ്ടായിരുന്ന കേണൽ ആബിദ് ഹസനാണ് ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആവിഷ്കരിച്ചതെന്ന് തരൂർ പറഞ്ഞു. ഐ.എൻ.എ.യിൽ അംഗമായിരുന്നു ആബിദ് ഹസൻ. ഒരു ഹിന്ദു പേഷ്വയുടെ സഹായിയായിരുന്ന മുസ്‌ലിമാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശില്പി. ഇങ്ങനെയാണ് നമ്മുടെ…

Read More