
‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി; ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്‌പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ്…