
ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണോ?; ഇതൊന്ന് അറിയാം
പഞ്ചസ്സാരയെക്കാള്‍ നല്ലത് ശര്‍ക്കരയാണൈന്ന് കരുതി, ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണ് നമ്മള്‍. ശര്‍ക്കരയ്ക്ക് നിരവധി ആരോഗ്യ വശങ്ങളുണ്ട്. എന്നാല്‍, ഇതേ ശര്‍ക്കര അമിതമായി കഴിച്ചാല്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പഞ്ചസ്സാര പോലെ തന്നെ നിരവധി ദോഷങ്ങളാണ് ശര്‍ക്കരയും നല്‍കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം. ഗുണങ്ങള്‍ ശര്‍ക്കരയില്‍ ധാരാളം അയേണ്‍, കാല്‍സ്യം, മാഗ്നീഷ്യം, പൊട്ടാസ്യം എന്നീ മിനറല്‍സും അതുപോലെ, വിറ്റമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, ശര്‍ക്കരയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍, ഇത്…