താത്കാലിക കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവായി ജഗദീഷ്

താത്കാലിക കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ജഗദീഷ് ഇറങ്ങിപ്പോയി. സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പിൽ നിന്നാണ് സ്വയം ഒഴിവായത്. ജനറൽ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിർപ്പ് അറിയിച്ചിരുന്നു. താൽക്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ജഗദീഷിന് അതൃപ്തിയെന്നും സൂചനയുണ്ട്. പിരിച്ചുവിട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ താൽക്കാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം. അതേസമയം അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ജഗദീഷ് നിഷേധിച്ചു. ഭരണസമിതി കൂട്ടരാജി സമർപ്പിച്ചപ്പോൾ ഇനി ആ ഗ്രൂപ്പിൽ തുടരുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതുകൊണ്ടാണ്…

Read More