ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിനെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ

വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനിടെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രം​ഗത്ത്. ശനിയാഴ്ചയാണ് വിദേശത്തേക്കുള്ള വിദ്യാർഥികളുടെ പോക്കിനെ ധൻകർ വിമർശിച്ചത്. ഇന്ന് രാജ്യത്തെ കുട്ടികൾക്കിടയിൽ പുതിയൊരു രോഗം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കുട്ടികൾ വലിയ രീതിയിൽ പുറത്തേക്ക് പോവുകയാണ്. പുതിയ സ്വപ്നങ്ങൾ സൃഷ്ടിക്കാനാണ് അവർ ഈ രീതിയിൽ പുറത്തേക്ക് പോകുന്നത്. എന്നാൽ, ഏത് രാജ്യത്തേക്കാണോ പോകുന്നതെന്നോ ഏത് സ്ഥാപനത്തിലാണോ പഠിക്കുന്നതെന്നോ എന്ന കാര്യത്തിൽ അവർക്ക് ഒരു ധാരണയുമില്ലെന്നും ധൻകർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ ലോകവും ഇക്കാര്യത്തിൽ വിദ്യാർഥികൾക്ക്…

Read More

രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ ജയ ബച്ചനെ അധിക്ഷേപിച്ചെന്ന് ആരോപണം; ഇംപീച്ച്മെന്‍റ് പ്രമേയത്തിന് പ്രതിപക്ഷനീക്കം

രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറും അഭിനേത്രിയും രാഷ്ട്രീയ നേതാവുമായ ജയ ബച്ചനും തമ്മിൽ രാജ്യസഭയിൽ തർക്കം. സഭയിൽ സംസാരിക്കാൻ ക്ഷണിക്കുന്നതിനിടെ ഉപരാഷ്ട്രപതി ജയ ബച്ചനെ ‘ജയ അമിതാഭ് ബച്ചൻ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ജഗദീപ് ധന്കർ സ്വീകാര്യമല്ലാത്ത സ്വരത്തിൽ സംസാരിച്ചുവെന്നാണ് ജയ ബച്ചൻ ഉന്നയിക്കുന്ന ആരോപണം. ഇതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്പീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം എന്നാണ് പുറത്തു…

Read More

രണ്ട് ദിവസത്തെ സന്ദർശനം; ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഭാര്യ സുധേഷ് ധൻകറും അദ്ദേഹത്തിനൊപ്പമുണ്ടാവും. ശനിയാഴ്ച രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന ഉപരാഷ്ട്രപതി സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിൽ രാവിലെ 11.30 ന് നടക്കുന്ന…

Read More