
മിഡിൽ ക്ലാസ് ലൈഫിൽ സുഖം കണ്ടുപിടിക്കുന്നയാളാണ് ഞാൻ, അതൊരു വലിയൊരു കാര്യമായി തോന്നുന്നില്ല; ജഗദീഷ്
2024 ജഗദീഷിന്റേത് കൂടിയായിരുന്നു. കാരണം അത്രയും വൈവിധ്യങ്ങൾ കഥാപാത്രങ്ങളിൽ കൊണ്ടുവരാൻ മറ്റൊരു സ്വഭാവ നടനും അടുത്ത കാലത്ത് കഴിഞ്ഞിട്ടില്ല. എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. തന്നെ തേടി വരുന്ന ഒരോ കഥാപാത്രത്തിനും എന്തെങ്കിലും വ്യത്യസ്തത കൊണ്ട് വരാനുള്ള ആത്മാർത്ഥ ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. നാനൂറിലധികം മലയാള സിനിമകളിൽ ഇതുവരെയുള്ള സിനിമാ ജീവിതത്തിനിടയിൽ നടൻ അഭിനയിച്ചിട്ടുണ്ട്. മാർക്കറ്റ് വാല്യുവുള്ള നടനുമാണെങ്കിലും പൊതുവെ സിനിമാ താരങ്ങൾക്കുള്ള ആഢംബര ലൈഫ് സ്റ്റൈൽ ജഗദീഷിന് ഇല്ല. എല്ലായിടത്തും എപ്പോഴും സിംപിളാണ്….