
എന്റെ നായികയായതിൽ ഉർവശിയെ ഒരുപാടു പേർ പരിഹസിച്ചിട്ടുണ്ട്; ജഗദീഷ്
മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് ജഗദീഷ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നടൻ. നടൻ മാത്രമല്ല, പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ കൊമേഡിയനായി മാത്രം നിലനിൽക്കാൻ ആഗ്രഹിച്ച തന്നെ അതിനപ്പുറത്തേക്കു ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഉർവശിയാണെന്ന് ഒരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു. അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാൻ. അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവശി. ഒരു കൊമേഡിയൻ മാത്രം ആണെന്ന എന്റെ ധാരണ തിരുത്തി ഒരു നല്ല നായകനാകാനും എനിക്ക് സാധിക്കുമെന്ന് മനസിലാക്കിത്തന്നത് അവരാണ്….