സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു; ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ല: ജഗദീഷ്

ആരോപണ വിധേയർ അധികാര സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അമ്മ വൈസ് പ്രസിഡണ്ട് ജഗദീഷ് പറഞ്ഞു. സിദ്ധിഖിന്റെ രാജി അമ്മ സ്വാഗതം ചെയ്യുന്നു.നടിയുടെ പരാതിയിൽ കേസെടുത്താൻ അതിനെ നേരിടേണ്ടത് സിദ്ദിഖാണ്. ‘അമ്മ’ സംഘടന കേസിന് പിന്തുണ നൽകേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു. അമ്മ അവൈലബിൾ എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ചേരാൻ സാധ്യതയുണ്ട്. പകരം ചുമതല അടക്കമുള്ള കാര്യങ്ങൾ അതിൽ തീരുമാനിക്കും. ആരോപണ വിധേയർ ആരായാലും അധികാര സ്ഥാനത്ത് ഉണ്ടാകില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

Read More

ആരുടെയും പേരുകൾ പുറത്തുവരുന്നതിലോ അവർ ശിക്ഷിപ്പെടുന്നതിലോ അമ്മ എതിരില്ല; ജഗദീഷ്

ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പ്രതികരണം വൈകിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമായ ജഗദീഷ്. റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമഗ്രമായ അന്വേഷണം വേണമെന്നും ജഗദീഷ് ആവശ്യപ്പെട്ടു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അമ്മയുടെ വൈസ് പ്രസിഡന്റ് അഭിപ്രായം വ്യക്തമാക്കിയത്. എന്നാൽ സിനിമയിൽ വിജയിച്ച നടിമാരും നടന്മാരും വഴിവിട്ട പാതയിൽ സഞ്ചരിച്ചാണ് വിജയം കൈവരിച്ചതെന്ന് വ്യാഖ്യാനിക്കരുത്. തന്റെ വാതിൽ മുട്ടി എന്ന് ഒരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ ആ…

Read More