ഡ്രഡ്ജർ അഴിമതി കേസ് ; മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ അന്വേഷണ റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകണം , സുപ്രീംകോടതി

ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറിൽ രണ്ട് ദിവസത്തിനുള്ളിൽ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം.കേസ് ഓഗസ്റ്റ് 9ന് പരിഗണിക്കാനായി മാറ്റി. ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. കേന്ദത്തിന്റെ ഇടപടൽ കൂടി ഉണ്ടായാലെ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാക്കാനാകൂവെന്നാണ് സർക്കാർ നിലപാട്. ഇതിൽ കോടതി ഇടപെടലും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 

Read More

ഡ്രജ്ജർ അഴിമതി കേസിൽ ജേക്കബ് തോമസിനെതിരായ അന്വേഷണം; ജൂൺ 30 വരെ സമയം നൽകി സുപ്രീംകോടതി

മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രജ്ജർ അഴിമതി കേസിൽ സംസ്ഥാന സർക്കാരിന് അന്വേഷണത്തിന് സമയം നീട്ടി നൽകി സുപ്രീം കോടതി. സംസ്ഥാന സർക്കാരിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതി സമയം നീട്ടിയത്. ജൂൺ മുപ്പത് വരെയാണ് ജസ്റ്റിസ് അഭയ് എസ്.ഒ.കെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സമയം നീട്ടി നൽകിയത്. ഇനി സമയം നീട്ടി നൽകില്ലെന്നും ഇത് അവസാന അവസരമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.  നേരത്തെ ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി…

Read More

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ്: അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീംകോടതി

മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ അതൃപ്തിയുമായി സുപ്രീം കോടതി. കേസ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ നിർണ്ണായകമായ ഒരു രേഖ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സംസ്ഥാന സർക്കാർ തിങ്കളാഴ്ചയും സുപ്രീം കോടതിയിൽ അറിയിച്ചു. ജേക്കബ് തോമസിനെതിരേ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്രവച്ച കവറിലാണ് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട്…

Read More