ക്രിസ് ഹിപ്കിന്‍സ് അടുത്ത ന്യൂസീലന്‍ഡ് പ്രധാനമന്ത്രി

രാജിപ്രഖ്യാപിച്ച ജസിന്‍ഡ ആര്‍ഡേണിന് പകരം ലേബര്‍ പാര്‍ട്ടി എം.പി. ക്രിസ് ഹിപ്കിന്‍സ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയാവും. ഒക്ടോബറില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലത്തേക്ക് ഹിപ്കിന്‍സിന് സ്ഥനത്ത് തുടരാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ല. എം.പിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. നിലവില്‍ പോലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് ഹിപ്കിന്‍സ്. 2008-ല്‍ ആദ്യമായി പാര്‍ലമെന്റ് അംഗമായ ഹിപ്കിന്‍സ് 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് കോവിഡ് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ്യത്ത് കോവിഡ് പിടിച്ചുകെട്ടുന്നതില്‍ ജസിന്‍ഡയ്ക്ക് ഒപ്പം നിര്‍ണ്ണായക പങ്കാണ് ഹിപ്കിന്‍സ് വഹിച്ചത്. ജസിന്‍ഡയ്ക്ക്…

Read More

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ രാജിവയ്ക്കും

ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് വരെ എംപിയായി തുടരുമെന്ന് ജസിൻഡ അറിയിച്ചു. അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി’ എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളുടെ മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്. ‘ഞാനൊരു മനുഷ്യനാണ്. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മൾ പ്രവർത്തിക്കും അതിനു ശേഷം സമയമാകും….

Read More