
ആർട്ടിക്കിൾ 370 ചരിത്രമായി മാറി, അത് ഒരിക്കലും തിരിച്ചുവരില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം നാഷനൽ കോൺഫറൻസ് അടക്കമുള്ള കക്ഷികൾ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടയിലാണ് അമിത് ഷായുടെ ഇത്തരത്തിലൊരു പ്രസ്താവന വരുന്നത്. കഴിഞ്ഞ 10 വർഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തുമെന്നും…