ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയെന്ന് മല്ലികാർജുൻ ഖാർഗെ

ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണെന്ന് ആവർത്തിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്ത്. ഇൻഡ്യ മുന്നണിയുടെ ഭാഗമായ കക്ഷി കശ്മീരിൽ അധികാരത്തിൽ വരുന്നത് സന്തോഷമാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഉമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു കോൺഗ്രസ് ദേശീയാധ്യക്ഷന്റെ പരാമർശം. ഉമർ അബ്ദുല്ലയെ അഭിനന്ദിക്കാനാണ് ഞാൻ ഇവിടെയെത്തിയത്. ഞങ്ങളുടെ സഖ്യകക്ഷി മുഖ്യമന്ത്രിയായതിലും ജനാധിപത്യം ഇവിടെ പുനഃസ്ഥാപിക്കപ്പെട്ടതിലും ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് കോൺഗ്രസിന്‍റെ പ്രതിബദ്ധതയാണ്,…

Read More

ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ല; നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല

ബി.ജെ.പി ബന്ധത്തിൽ ജനിച്ച ഒരു പാർട്ടിയെയും ജമ്മു കശ്മീരിലെ ജനം ഏറ്റെടുക്കില്ലെന്ന് നാഷനൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല പറഞ്ഞു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് കശ്മീർ മേഖലയിൽ ബി.ജെ.പിയുമായി സംഖ്യത്തിലായ രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതയെ ഉമർ അബ്ദുല്ല ചോദ്യം ചെയ്തത്. നാഷണൽ കോൺഫറൻസിന്‍റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ പ്രത്യയശാസ്ത്രം തമ്മിൽ യോജിക്കില്ലെന്നും ജമ്മു കശ്മീരിന് വേണ്ടി ബി.ജെ.പി ആഗ്രഹിക്കുന്നതും നാഷണൽ കോൺഫറസ് പോലുള്ള പാർട്ടികൾ ആഗ്രഹിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും ഉമർ ചൂണ്ടിക്കാട്ടുകയുണ്ടായി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള…

Read More