
‘പാകിസ്ഥാനെ ബഹുമാനിക്കണം, ഇല്ലെങ്കിൽ അവര്‍ ആണവായുധം പ്രയോഗിക്കും’; വിവാദ പ്രസ്താവനയുമായി മണിശങ്കർ
പാക്കിസ്ഥാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെകിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ വാക്കുകൾ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഈ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. കോൺഗ്രസിന്‍റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേ സമയം വിവാദ പ്രസ്താവന നടത്തി വെട്ടിലായ സാം പ്രിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചു. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെ പോലെയും തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കകാരെ പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പ്രസ്താവന. പരാമർശത്തിനെതിരെ…