സിതേഷ് സി. ഗോവിന്ദിന്റെ കന്നഡ ചിത്രം “ഇതു എന്താ ലോകവയ്യ” പ്രശസ്ത സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്നു
“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ”, “കാതൽ-ദി കോർ” തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ വ്യത്യസ്തമായ കഥപറച്ചിലിന് പേരുകേട്ട ജിയോ ബേബി ആദ്യമായാണ് ഒരു കന്നഡ സിനിമ അവതരിപ്പിക്കുന്നത്. കാന്താര സിനിമയിലൂടെ പ്രശസ്തരായ അഭിനേതാക്കൾ ഉൾപ്പടെ 25 ഓളം അഭിനേതാക്കൾ ഈ സിനിമയിൽ അഭിനയിക്കുന്നു. കർണാടക-കേരള അതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന, സാമൂഹിക പ്രാധന്യമുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ഇതു എന്താ ലോകവയ്യ. കന്നഡ, മലയാളം, തുളു, കൊങ്കണി, ബേരി ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ ഈ ചിത്രത്തിന്റെ ഒരു…