
ഐറ്റം ഡാന്‍സിന് നായികയെക്കാള്‍ പ്രതിഫലം; നാലു മിനിറ്റ് ഗാനത്തിന് സാമന്ത വാങ്ങിയത് 5 കോടി.!!
ഇന്ത്യന്‍ സിനിമയിലെ മാസ് മസാല ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഐറ്റം ഡാന്‍സ്. സിനിമയുടെ ബിസിനസിനെത്തന്നെ ബാധിക്കുന്ന ത്രസിപ്പിക്കുന്ന ഐറ്റം നമ്പറുകള്‍ നിര്‍മാതാക്കള്‍ കോടികള്‍ മുടക്കിത്തന്നെ ചിത്രീകരിക്കുന്നു. അടുത്ത കാലത്ത് പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പുഷ്പ മുതല്‍ ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയില്‍ വരെ ഇത്തരം ഐറ്റം നമ്പറുകളുണ്ട്. വമ്പന്‍ നടിമാര്‍ മുതല്‍ സാധാരണ നടിമാര്‍ വരെ ഇത്തരം ഗ്ലാമര്‍ നൃത്തങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയുടെ വിജയത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പുഷ്പയില്‍ സാമന്തയുടെ ഊ അണ്ട…