
അബുദാബി: ട്രാഫിക് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് ITC
എമിറേറ്റിലെ ട്രാഫിക് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചുഅബുദാബിയുടെ ഭാവി അഭിലാഷങ്ങളും, തന്ത്രപ്രധാനമായ ഗതാഗത പരിഷ്കാരങ്ങളും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ട്രാഫിക് സുരക്ഷ ഉറപ്പ് വരുത്തുക, എമിറേറ്റിലെ വിവിധ പ്രദേശങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വാണിജ്യ മേഖലകളുമായി ബന്ധിപ്പിക്കുക, ഗതാഗതം കൂടുതൽ സുഗമമാക്കുക, ഗതാഗതകുരുക്കുകൾ ഒഴിവാക്കുക, കൂടുതൽ നൂതനമായ യാത്രാ സകാര്യങ്ങൾ ഒരുക്കുക തുടങ്ങിയവ ഈ പദ്ധതികളുടെ ലക്ഷ്യങ്ങളാണ്. نحو آفاق جديدة…