
സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കാൻ കരാറിൽ ഒപ്പിട്ട് സൗദി അറേബ്യയും ഇറ്റലിയും
സൗദി അറേബ്യയും ഇറ്റലിയും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ് കൗൺസിൽ സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിന മെലോനിയും തമ്മിലാണ് അൽഉലയിൽ നടന്ന കൂടിക്കാഴ്ചയിൽ കരാറൊപ്പിട്ടത്. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെയായിരുന്നു പുതിയ നീക്കം. അൽഉലയിലെ ശീതകാല ക്യാമ്പിൽ കിരീടാവകാശി ഇറ്റാലിയൻ പ്രധാനമന്ത്രിയെയും കൂടെയുള്ള സംഘത്തെയും സ്വീകരിച്ചു. സ്വീകരണ വേളയിൽ സൗദിയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങളും വിവിധ മേഖലകളിൽ അവയെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികളും ഇരുവരും അവലോകനം…