അർജൻ്റീനയുടെ പ്രസിഡൻ്റിന് ഇറ്റലിയുടെ പൗരത്വം നൽകി ; ഇറ്റാലിയൻ പ്രധാനമന്ത്രിക്ക് അതീരൂക്ഷ വിമർശനം
അർജന്റീനയുടെ പ്രസിഡന്റിന് പൗരത്വം നൽകി ഇറ്റലി. അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മിലെയ്ക്കാണ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി ഇറ്റലിയുടെ പൗരത്വം നൽകിയത്. വലിയ രീതിയിലുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ഹാവിയർ മിലെയുടെ ഇറ്റാലിയൻ വേരുകൾ ചൂണ്ടിക്കാണിച്ചാണ് ജോർജിയ മെലോണി പ്രതിരോധം സൃഷ്ടിക്കുന്നത്. അഭയാർത്ഥികളായ മാതാപിതാക്കൾക്ക് ഇറ്റലിയിൽ വച്ചുണ്ടായ കുട്ടികൾക്ക് നൽകാത്ത ആനുകൂല്യമാണ് അർജന്റീനയിലെ പ്രസിഡന്റിന് നൽകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിലവിൽ ഇറ്റലിയിലുള്ള ഹാവിയർ മിലെ ശനിയാഴ്ച ജോർജിയ മെലോണിയുടെ ബ്രേദഴ്സ് ഓഫ് ഇറ്റലി പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ്…