
യാനിക് സിന്നറിന് യുഎസ് ഓപ്പണ്‍ കിരീടം; യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരം
യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി ഇറ്റാലിയൻ താരം യാനിക് സിന്നർ. ഫൈനലിൽ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സിയായിരുന്നു സിന്നറിന്റെ എതിരാളി. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന നേട്ടവും സിന്നറിന് സ്വന്തം. സ്കോര്‍ 6–3, 6–4, 7–5. 23കാരനായ സിന്നറുടെ രണ്ടാം ഗ്രാൻഡ് സ്‍ലാം കിരീടമാണിത്. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സിന്നറിനായിരുന്നു ആധിപത്യം. 6-3 സിന്നർ ആദ്യ സെറ്റ് പിടിച്ചു. എന്നാൽ രണ്ടാം…