
സിനിമാ മേഖലയിൽ ആദായ നികുതി റെയ്ഡ്; 225 കോടി കള്ളപ്പണം കണ്ടെത്തി; മോഹൻലാലിൽനിന്നും ആന്റണി പെരുമ്പാവൂരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു
മലയാള സിനിമാ നിർമാണ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്. പ്രമുഖ താരങ്ങൾ അടക്കമുളളവർ വിദേശത്ത് സ്വത്തുക്കൾ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ആദായ നികുതിയടവു സംബന്ധിച്ചു നടത്തിയ പരിശോധനകളുടെ തുടർച്ചയായി നടൻ മോഹൻലാലിൽനിന്ന് ആദായനികുതി വകുപ്പ് (ഐടി) വിവരങ്ങൾ ശേഖരിച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂരിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 15 മുതലായിരുന്നു…