
സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്; തിരിച്ചടയ്ക്കേണ്ടത് 11 കോടി രൂപ
സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്. ആദായനികുതി വകുപ്പിന്റെ നോട്ടീസിനെ നിയമപരമായി ചോദ്യം ചെയ്യാനാണ് സിപിഐ നീക്കം. നോട്ടീസിനെതിരായ നിയമനടപടികള്‍ക്കായി അഭിഭാഷകരെ സമീപിച്ചതായി മുതിര്‍ന്ന സിപിഐ നേതാവിനെ ഉദ്ധരിച്ച് പിറ്റിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളെ…