ഡീപ് ഫേക്ക് തട്ടിപ്പ് ; ശക്തമായ നടപടികളുമായി കേന്ദ്രം, ഐ ടി നിയമത്തിൽ ഭേതഗതി വരുത്തും

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായ സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഉപഭോക്താക്കളുടെ പരാതികളിൽ നടപടികൾ സമൂഹ മാധ്യമ കമ്പനികൾ നടപടി സ്വീകരിക്കണം എന്നാണ് നിലവിലെ നിയമം.ഇത് കാര്യക്ഷമമല്ലെങ്കിൽ വേണ്ട ഭേദഗതി കൊണ്ടുവരും. സാമൂഹിക മാധ്യമ കമ്പനികൾക്കാണ് ഡീപ് ഫേക്ക് തട്ടിപ്പ് തടയേണ്ട ഉത്തരവാദിത്വം. ഇത് നടപ്പാക്കുന്നില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഡീപ് ഫേക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട്…

Read More

ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമർശിച്ച് കപിൽ സിബൽ

രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചു കഴിഞ്ഞ കേന്ദ്രം ഇനി സമൂഹ മാധ്യമങ്ങൾക്കും കടിഞ്ഞാൺ ഇടുകയാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം സമൂഹ മാധ്യമങ്ങൾ ആയിരുന്നു. അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കനാണ് കേന്ദ്രസര്‍ക്കാരിൻ്റെ നീക്കമെന്നും. വിമ‍ര്‍ശിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.   അതേസമയം സുരക്ഷിതവും സുതാര്യവുമായ…

Read More

ഐടി ചട്ട ഭേദ​ഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോ​ഗമെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ 80 കോടി ഇൻ്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ഭേദഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഐടി ആക്റ്റ് നിയമഭേദ​ഗതി വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐടി ചട്ട ഭേദ​ഗതി കൊണ്ട് ലക്ഷ്യമാക്കുന്നത് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ഉപയോ​ഗമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 80 കോടി ഇന്ത്യക്കാർ ഇന്ന് ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നു. ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നവരുടെ എണ്ണം 2  വർഷത്തിനുള്ളിൽ 120 കോടിയാകും. ഗ്രീവൻസ് അപ്പെലേറ്റ് കമ്മറ്റി സുതാര്യത ഉറപ്പാക്കാൻ പ്രവർത്തിക്കും. സ്ഥാപനങ്ങളും ഉപഭോക്താക്കളും ഒരുമിച്ച് സുരക്ഷിതമായ ഇൻ്റർനെറ്റിന് വേണ്ടി പ്രവർത്തിക്കും. ആരെയും ബുദ്ധിമുട്ടിക്കാൻ…

Read More