‘ശത്രുവിനെ സഹായിച്ചാൽ പരസ്പര സഹകരണം പ്രയാസമായിരിക്കും’; ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബി.എൻ.പി) രംഗത്ത്. ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കുമെന്ന് ബി.എൻ.പി മുതിർന്നനേതാവ് ഗയേശ്വർ റോയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബംഗ്ലാദേശിന്റേയും ഇന്ത്യയുടേയും പരസ്പരണ സഹകരണത്തിലാണ് ബി.എൻ.പി വിശ്വസിക്കുന്നത്. എന്നാൽ, തങ്ങളുടെ ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കും. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന്…

Read More

കുടിയേറ്റവിരുദ്ധ കലാപം; യുകെ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ

കലാപങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടൺ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ബ്രിട്ടണിലെ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളിൽ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ അറിയിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ഇന്ത്യൻ സംഘടനകൾ ഹെൽപ്പ്ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. യു.കെയിൽ പടർന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ തീവ്രവലതുപക്ഷ കലാപകാരികൾ കഴിഞ്ഞ ദിവസം നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതോടെ അക്രമാസക്തരായ കലാപകാരികൾക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ…

Read More

കൊച്ചിയിൽ മഴക്കെടുതി; ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു, നിരവധി വീടുകളിൽ വെള്ളം കയറി

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ മലയാറ്റൂര്‍ വനം ഡിവിഷനു കീഴിലുളള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നു. കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി ( ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളിലാണ് അടച്ചിടുക. കൊച്ചിയിൽ മഴക്കെടുതി തുടരുകയാണ്. പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. ഭൂതത്താൻകെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ…

Read More

ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും; പുതിയ നീക്കവുമായി ഗതാഗതമന്ത്രി

ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഏജന്റ് മോട്ടോര്‍ വെഹിക്കിൾ ഓഫീസിൽ കയറി കമ്പ്യൂട്ടറിൽ പാസ്വേര്‍ഡ് അടിച്ച് കയറുകയാണ്. കടുത്ത കുറ്റകൃത്യമാണ്. പാസ്വേഡ് കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും. പക്ഷെ നിങ്ങൾ ആലോചിക്കേണ്ടത് ഓഫീസിൽ അനാവശ്യമായ ആളുകളെ കയറ്റരുത്. പുതിയ മന്ത്രി വന്നോപ്പോൾ ആരും ഓഫീസിൽ കയറ്റരുതെന്ന് നിര്‍ദേശം നൽകി എന്നായിരിക്കും. എന്നാൽ ആര്‍ക്കും…

Read More

ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതകൾക്ക് തൊഴിൽ നിഷേധം;  മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന വാർത്തയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്നാട് സർക്കാരിനും ആണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതേസമയം തമിഴ്നാട്ടിലെ ഫാക്ടറിയിൽ വിവാഹിതരെ ജോലിക്കെടുക്കില്ലെന്ന ആരോപണം ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ  തള്ളി. പുതിയ നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ലിംഗഭേദമോ മറ്റ് വ്യത്യാസങ്ങളോ പരി​ഗണിക്കാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്പനിയുടെ നിയമനങ്ങളെന്നും ഫോക്സ്കോൺ അറിയിച്ചിരിക്കുന്നത്.  ആഭരണങ്ങൾ ധരിക്കുന്നതിൻ്റെ പേരിൽ…

Read More

കേരളത്തിൽ ജൂലൈ 4 വരെ മഴ; ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ  ജൂലൈ നാല് വരെ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന…

Read More

തുറന്നുപറയാതെ പുരുഷന്മാർ…;പുരുഷന്മാർക്കിടയിലെ ആത്മഹത്യാനിരക്ക് സ്ത്രീകളേക്കാൾ രണ്ടര മടങ്ങു കൂടുതൽ

ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം തുടങ്ങിയ വിഷയങ്ങൾ ഇക്കാലത്തു സമൂഹം തുറന്നു ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിലെ 40 ശതമാനം പുരുഷന്മാരും അപമാനിതനാകുമോയെന്നു ഭയന്ന് തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ചു തുറന്നു പറയുന്നില്ലെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. പുരുഷന്മാരുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂൺ 10 മുതൽ 16 വരെ അന്താരാഷ്ട്ര പുരുഷ ആരോഗ്യവാരം ആചരിക്കാറുണ്ട്. 40 ശതമാനം ഇന്ത്യൻ പുരുഷന്മാരും തങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നില്ല. കളങ്കിതനാകുമോ, തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ പടരുമോ തുടങ്ങിയ…

Read More

‘എന്റെ കവിതകളടക്കമുള്ളവയുടെ ചില വരികൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്, പകർപ്പവകാശം ഉന്നയിക്കാറില്ല’; വൈരമുത്തു

സംഗീതജ്ഞൻ ഇളയരാജയുടെ പകർപ്പവകാശ പരാതികളെ പരോക്ഷമായി വിമർശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. തന്റെ കവിതകളടക്കമുള്ളവയുടെ ചില വരികൾ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും എന്നാൽ അതിന്റെ പകർപ്പവകാശം താൻ ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു. ‘വിണ്ണൈതാണ്ടി വരുവായ’, ‘നീ താനേ എൻ പൊൻവസന്തം’ എന്നിവ ഞാൻ എഴുതിയ കവിതകളുടെ പേരുകളാണ്. അവ പിന്നീട് സിനിമകൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എഴുതിയ വരികൾ സിനിമാ പേരുകളായി ഉപയോഗിച്ചപ്പോൾ ആരും എന്റെ സമ്മതം വാങ്ങിയിരുന്നില്ല. ഞാൻ അതേക്കുറിച്ച് ആരോടും ചോദിച്ചിട്ടുമില്ല. വൈരമുത്തു നമ്മളിൽ ഒരാൾ,…

Read More

ഡൽഹി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് താമസിച്ചു; യാത്രക്കാര്‍ കുഴഞ്ഞുവീണു; എയര്‍ ഇന്ത്യക്ക് ഡിജിസിഎ നോട്ടീസ്

എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡൽഹി – സാൻഫ്രാൻസിസ്കോ വിമാന സർവീസ് 24 മണിക്കൂറായിട്ടും പുറപ്പെടാതെ ഇരുന്നതോടെയാണ് നോട്ടീസ്. ഇന്നലെയായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്. ഇന്നലെ 8 മണിക്കൂറോളം നേരം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം ഇവരെയെല്ലാം പുറത്തിറക്കിയിരുന്നു. എസി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞത്. പല യാത്രക്കാരും കുഴഞ്ഞുവീണിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിമാനം പുറപ്പെടുമെന്നാണ് ഏറ്റവും ഒടുവിൽ എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് വിമാനക്കമ്പനി മറുപടി നൽകും.

Read More

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  സംസ്ഥാനത്ത് ഇന്ന്  എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്  മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും…

Read More