
പാമ്പ് കടിയേറ്റയാളെ മദ്യപനെന്ന് കരുതി കസ്റ്റഡിയിലെടുത്തു, ചികിത്സ വൈകി യുവാവ് മരിച്ചു; സർക്കാരിന് നോട്ടീസ്
പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപനെന്ന് കരുതി പൊലീസ് പിടിച്ച് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ബിഹാർ സർക്കാരിനാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്നലെയാണ് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകിയത്. പാമ്പ് കടിയേറ്റ് അവശനായ യുവാവിനെ മദ്യപിച്ച് ഫിറ്റായതെന്ന് കരുതി പൊലീസ് പിടിച്ചതിന് പിന്നാലെ ചികിത്സയിൽ വന്ന കാലതാമസമാണ് 23കാരന്റെ ദാരുണ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിച്ചത്. ബിഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം നടന്നത്. അവശനായി കണ്ട യുവാവ്…